
ശ്രീ. വി ഡി സതീശൻ
ബഹു:കേരള മുഖ്യമന്ത്രി

ശ്രീമതി. ബിന്ദു കൃഷ്‌ണ
ബഹു: ക്ഷീര വികസന വകുപ്പ് മന്ത്രി

ശ്രീമതി ഷീബ ജോർജ് IAS
സ്പെഷ്യൽ സെക്രട്ടറി

ശ്രീമതി. ശാലിനി ഗോപിനാഥ്
ഡയറക്ടർ
|
ക്ഷീര വികസന വകുപ്പ് കാർഷിക കേരളത്തിൻറെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പശുപരിപാലനം. രാജ്യത്ത് പാലിൻറെ ഉല്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായിട്ടാണ് 1962 ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻറെ നിർദ്ദേശപ്രകാരം കേരളത്തിൽ ക്ഷീരവികസന വകുപ്പ് രൂപീകൃതമായത്. പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീരകർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമായിരുന്നു വകുപ്പിൻറെ പ്രധാന ലക്ഷ്യങ്ങൾ. ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ നോഡൽ ഏജൻസിയുമാണ്. ക്ഷീരസഹകരണ സംഘങ്ങളെ ശാക്തീകരിക്കുക എന്നതും ക്ഷീരവികസന വകുപ്പിൻറെ പ്രധാന നയമാണ്. വകുപ്പിൻറെ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ശുദ്ധവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പാൽ ഉല്പാദിപ്പിക്കുന്നതിലും ശുദ്ധമായ പാൽ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിലുമാണ്. സംസ്ഥാനത്തെ നിലവിലെ പാൽ ഉല്പാദനം 25.8 ലക്ഷം മെട്രിക് ടൺ ആണ്. ഇതിൽ ക്ഷീരസംഘങ്ങൾ മുഖേന സംഭരിക്കുന്നത് 6.79 ലക്ഷം മെട്രിക് ടൺ ആണ്. കേരളം പാലുല്പാദനത്തിൽ ശരാശരി 80% സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. ഏകദേശം 3.78 ലക്ഷം ക്ഷീരകർഷകർ നാളിതുവരെ ഈ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വായിക്കാൻ |
ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ തീറ്റപ്പുൽകൃഷി പദ്ധതികൾക്ക് നിലവില്‍ അപേക്ഷകര്‍ ഇല്ലാത്ത ക്ഷീരവികസന യൂണിറ്റ് പരിധിയിലെ താൽപര്യമുള്ളവരിൽനിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2026 ഒക്ടോബര്‍ മാസം 9-ാം തീയതി. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്.![]()
സ്റ്റേറ്റ് ഡയറി ലാബിലേക്ക് Gamma Irradiated Membrane Filter വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ![]()
സ്റ്റേറ്റ് ഡയറി ലാബിലേക്ക് Aflatoxin Standards വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ![]()
സ്റ്റേറ്റ് ഡയറി ലാബിലേക്ക് Laboratory consumables വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു ![]()
സ്റ്റേറ്റ് ഡയറി ലാബിലേക്ക് Aflatoxin Immunoaffinity Columns വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു![]()
വ്യുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ![]()
ശ്രീ പ്രീതിരാജ് കടവത്ത്, ക്ഷീര വികസന ഓഫീസിര്ക്കെതിരേയുള്ള കാരണം കാണിക്കല്‍ നോട്ടീസ്![]()
സ്റ്റേറ്റ് ഡയറി ലാബിലേക്ക് Microbiological Media വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
സ്റ്റേറ്റ് ഡയറി ലാബിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
ക്ഷീരപഥം - 2025 ജൂണ്‍ പതിപ്പ് ഇവിടെ വായിക്കൂ...![]()
